പത്തടി ഉയരം, 61 ശിഖരം; തുളസിയുടെ കഞ്ചാവ് ചെടി മൂടോടെ പൊക്കി എക്സൈസ് ഉദ്യോഗസ്ഥര്‍

പത്തടി ഉയരം, 61 ശിഖരം; തുളസിയുടെ കഞ്ചാവ് ചെടി മൂടോടെ പൊക്കി എക്സൈസ് ഉദ്യോഗസ്ഥര്‍

കൊട്ടാരക്കര: വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ സ്ത്രീ എക്സൈസ് വകുപ്പിന്റെ പിടിയിലായി. കൊട്ടാരക്കര കണിയാന്‍കുഴി കാരാണിയില്‍ തുളസിയാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് അറസ്റ്റിലായത്. തുളസി കഞ്ചാവ് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടുമുറ്റത്ത് നിന്ന് 10 അടി ഉയരവും 61 ശിഖരത്തോടും കൂടിയ വിളവെടുക്കാന്‍ പാകമായ കഞ്ചാവ് ചെടി കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് വാങ്ങുന്നതിന് കൂടുതല്‍ ചിലവ് വരുന്ന സാഹചര്യത്തിലാണ് നട്ടുവളര്‍ത്താന്‍ തീരുമാനിച്ചതെന്ന് തുളസി ഉദ്യോഗസ്ഥരോട് പറഞ്ഞു.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സഹദുള്ള പി.എയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ. ഷിലു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി. നഹാസ്, സുനില്‍ ജോസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ജിഷ, എക്സൈസ് ഓഫീസര്‍ മുബിന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.