മഴയുടെ ശക്തി കുറഞ്ഞു; അഞ്ചു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

മഴയുടെ ശക്തി കുറഞ്ഞു; അഞ്ചു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മഴയുടെ ശക്തി കുറഞ്ഞതോടെയാണ് പുതിയ തീരുമാനം. പകരം ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

വയനാട്, പാലക്കാട് ജില്ലകളില്‍ നേരത്തേ പ്രഖ്യാപിച്ചതു പോലെ ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതും കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മെയ് 17 മുതല്‍ 20 വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന മഴ മുന്നറിയിപ്പുകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.ശക്തമായ മഴയില്‍ തിരുവനന്തപുരത്ത് അഞ്ചുതെങ്ങില്‍ കടലില്‍ വള്ളം മറിഞ്ഞ് മത്സൃ തൊഴിലാളി മരിച്ചു. ആലപ്പുഴയില്‍ കൊയ്യാനിരുന്ന വൈപ്പിന്‍കാട് പാടശേഖരത്തില്‍ മടവീഴ്ചയുണ്ടായി 117 ഏക്കറിലെ നെല്ല് വെള്ളത്തിലായി.

കൂടാതെ സംസ്ഥാനത്ത് 23 വീടുകള്‍ തകര്‍ന്നു.14 ദുരിതാശ്വാസ ക്യാമ്പുകളില്‍ 117 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.