ഇനി പറക്കാന്‍ പണച്ചെലവ് കൂടിയേക്കും; തിരിച്ചടിയാകുന്നത് വിമാന ഇന്ധന വിലയിലെ വര്‍ധനവ്

ഇനി പറക്കാന്‍ പണച്ചെലവ് കൂടിയേക്കും; തിരിച്ചടിയാകുന്നത് വിമാന ഇന്ധന വിലയിലെ വര്‍ധനവ്

ന്യൂഡല്‍ഹി: വിമാന ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഈ വര്‍ഷം ഇതുവരെ പത്ത് തവണയായി 5.3 ശതമാനമാണ് ജെറ്റ് ഫ്യുവലുകള്‍ക്ക് വില വര്‍ധിപ്പിച്ചത്. ആഗോള തലത്തിലുള്ള വില വര്‍ധനയ്ക്ക് അനുസൃതമായി എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഡല്‍ഹിയിലെ കണക്ക് പ്രകാരം വിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 6,188.25 രൂപ അഥവാ 5.29 ശതമാനം വര്‍ധിപ്പിച്ച് 1,23,039.71 രൂപയായി. എല്ലാ മാസത്തിന്റെ ഒന്നാം തിയതിയിലും 16-ാം തിയതിയിലൂമാണ് വിമാന ഇന്ധന വില പുനര്‍നിര്‍ണയിക്കുന്നത്.

റഷ്യ-ഉക്രൈയ്ന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇന്ധന വില ഗണ്യമായി വര്‍ധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന 85 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്നതാണ്. ഒരു വിമനക്കമ്പനിയുടെ നടത്തിപ്പ് ചിലവിന്റെ ഏകദേശം 40 ശതമാനം ഇന്ധന വിലയിലേക്കാണ് പോകുന്നത്. ഇത്തരത്തില്‍ വില ക്രമാതീതമായി വര്‍ധിച്ചാല്‍ വിമാനക്കമ്പനികള്‍ക്ക് യാത്രക്കൂലി വര്‍ധിപ്പിക്കാതെ മറ്റൊരു വഴി ഉണ്ടാകില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.