ഗോതമ്പ് കയറ്റുമതി നിരോധം പിന്‍വലിക്കണം; ഇന്ത്യയോട് അപേക്ഷയുമായി ഐഎംഎഫ്

ഗോതമ്പ് കയറ്റുമതി നിരോധം പിന്‍വലിക്കണം; ഇന്ത്യയോട് അപേക്ഷയുമായി ഐഎംഎഫ്

ദാവോസ്: ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി വിലക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് അന്താരാഷ്ട്ര നാണയനിധി. അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷയിലും ആഗോള സന്തുലനത്തിലും ഇന്ത്യ സുപ്രധാന പങ്കുവഹിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിക്കണമെന്ന് ഇന്ത്യയോട് അപേക്ഷിക്കുകയാണെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ വ്യക്തമാക്കി.

മേയ് 13 മുതലാണ് ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഗോതമ്പ്, ചില രാജ്യങ്ങള്‍ വാങ്ങിക്കൂട്ടി പൂഴ്ത്തി വെക്കുകയാണെന്നും ഇത് ആഭ്യന്തര വിപണിയില്‍ ഗോതമ്പ്, ആട്ട എന്നിവയുടെ വിലകുതിച്ചുയരാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

റഷ്യ-ഉക്രെയ്ന്‍ യുദ്ധവും പ്രതികൂല കാലാവസ്ഥയും ആഗോളതലത്തില്‍ ഗോതമ്പുത്പാദനത്തെ ബാധിച്ച സാഹചര്യത്തിലായിരുന്നു നടപടി. കയറ്റുമതിക്ക് നിരോധനം താല്‍ക്കാലികമാണെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.