മൂന്നാറിൽ പുള്ളിപ്പുലിയെ കൊന്നതു തന്നെ : ഒരാൾ അറസ്സിൽ

മൂന്നാറിൽ പുള്ളിപ്പുലിയെ കൊന്നതു തന്നെ : ഒരാൾ അറസ്സിൽ

മൂന്നാർ : കഴിഞ്ഞ എട്ടാം തീയ്യതി മൂന്നാറിലെ കന്നിമല എസ്റ്റേറ്റ്  ലോവർ ഡിവിഷനിൽ കെണിയിൽ പുള്ളിപ്പുലി ചത്ത നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.മൂന്നാർ കണ്ണൻ ദേവൻ കമ്പനി ലോവർ ഡിവിഷനിൽ എം. കുമാറാണ് അറസ്സിലായത്. ഒന്നരവർഷം മുൻപ് തന്റെ വരുമാന മാർഗ്ഗമായിരുന്ന കറവ പശുവിനെ പട്ടാപ്പകൽ കൊന്നു തിന്നതിന്റെ പ്രതികാരമായിട്ടാണ് പ്രതി കൃത്യം നിർവ്വഹിച്ചത്. ഒന്നരവർഷമായി കെണിയൊരുക്കി കാത്തിരിക്കുയായിരുന്നു.കെണിയിൽ കുടുങ്ങിയ നാല് വയസ്സുള്ള പുള്ളിപ്പുലിയെ കുമാർ വെട്ടിയും കുത്തിയും കൊന്നു.കെണിയിൽ ചത്തു കിടന്ന പുള്ളിപ്പുലിയുടെ ശരീരത്തിൽ നടത്തിയ പരിശോധനയിലാണ് അസ്വാഭവികമായ മുറിവുകൾ കണ്ടെത്തിയത്. നായാട്ട് കെണിയാണെന്ന നിഗമനത്തിൽ വനം വകുപ്പ് സംഘത്തിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികാരത്തിന്റെ ചുരുൾ അഴിച്ചത്. സോഷ്യൽ മീഡിയയിൽ പുലിമുരുകൻ എന്ന സിനിമയുമായി ബന്ധപ്പെടുത്തി മൂന്നാർ പുലി മുരുകൻ എന്ന് പ്രചരണം നടക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.