ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേപം അപകടം പിടിച്ചത്; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേപം അപകടം പിടിച്ചത്; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ: ക്രിപ്‌റ്റോ കറന്‍സികള്‍ വളരെ അപകടം പിടിച്ച നിക്ഷേപമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ദ് ദാസ്. ഇതിനുമുമ്പും നിരവധി വിമര്‍ശനങ്ങള്‍ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് നേരെ പല പ്രമുഖരും ഉയര്‍ത്തിയിരുന്നു. ചെറുകിട നിക്ഷേപകരുടെ പണം നഷ്ടപ്പെടാനുള്ള ഏറ്റവും സാധ്യതയുള്ള ഒരു മാര്‍ഗമാണ് ഇതെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നിലപാട്.

ക്രിപ്‌റ്റോ കറന്‍സിക്ക് കൂടുതല്‍ നിയന്ത്രണങ്ങളും നിയമങ്ങളും നടപ്പാക്കി വരികയാണ് മിക്ക രാജ്യങ്ങളും. വെര്‍ച്വല്‍ ആസ്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, പുതിയ ചട്ടക്കൂടിനുള്ളില്‍ ഇതിനെ കൊണ്ടുവരിക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയും ഇതേ വഴിയെയാണെന്ന് ശക്തിദാസ് വ്യക്തമാക്കി.

എന്‍എഫ്ടി പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ സിയില്‍ വന്‍ സുരക്ഷാവീഴ്ച ഉണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ലക്ഷകണക്കിന് ഉപഭോക്താക്കളുടെ ഇമെയില്‍ ഒരു ജീവനക്കാരന്‍ ചോര്‍ത്തിയെടുത്തതും ഇതേക്കുറിച്ച് അപായ സൂചനയുള്ള അറിയിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ ഇ മെയ്ലിലേക്കും സുരക്ഷാവീഴ്ചയുണ്ടായി എന്നറിയിച്ചുള്ള ഇ മെയില്‍ അറിയിപ്പുകള്‍ വന്നിട്ടുണ്ട്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളും ഇപ്പോള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.