വാഹന ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത... ഇനി ഓടുന്ന ദൂരം അനുസരിച്ച് ഇന്‍ഷ്വറന്‍സ് പ്രീമിയം അടച്ചാല്‍ മതി

വാഹന ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത... ഇനി ഓടുന്ന ദൂരം അനുസരിച്ച്  ഇന്‍ഷ്വറന്‍സ് പ്രീമിയം അടച്ചാല്‍ മതി

ന്യൂഡല്‍ഹി: വാഹനം ഓടുന്ന ദൂരം അനുസരിച്ച് ഇന്‍ഴറന്‍സ് പ്രീമിയം ഈടാക്കുന്നു ഇന്‍ഷുറന്‍ ആഡ് ഓണുകള്‍ പുറത്തറിക്കാന്‍ കമ്പനികള്‍ക്ക് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്പ്മെന്റ് അതോറിട്ടി ഒഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അനുമതി നല്‍കി.

ഇതോടെ വാഹനം എത്ര ദൂരം സഞ്ചരിക്കുന്നു, ഡ്രൈവിങ് രീതി എന്നിവ പരിഗണിച്ചാണ് പ്രീമിയം നിശ്ചയിക്കുക. വാഹനം കൂടുതല്‍ ഉപയോഗിക്കുന്നവരും കുറച്ച് ഉപയോഗിക്കുന്നവരും ഒരുപോലെ പ്രീമിയം അടയ്ക്കുന്നതിലെ അശാസ്ത്രീയത കണക്കിലെടുത്താണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

അടുത്ത ഒരു വര്‍ഷം കാര്‍ എത്ര ഓടുമെന്ന് ഉടമ കമ്പനികളോട് വ്യക്തമാക്കണം. ഇതിനനുസരിച്ചാണ് എത്രയാണ് പ്രീമിയം തുക എന്ന് നിശ്ചയിക്കപ്പെടുന്നത്. ഇനി മുന്‍കൂട്ടി അറിയിച്ച കിലോ മീറ്ററിനെക്കാള്‍ കൂടുതല്‍ ഓടേണ്ടി വന്നാല്‍ കൂടുതല്‍ പ്രീമിയം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഓണ്‍ ഡാമേജ് (ഒ.ഡി) കവറേജില്‍ ടെക്‌നോളജി അധിഷ്ഠിതമായി പ്രീമിയം നിര്‍ണയിക്കാനാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

ഇന്‍ഷ്വറന്‍സ് എടുത്തിട്ടുള്ള വ്യക്തിയുടെ വാഹന ഉപയോഗം നിരീക്ഷിക്കാന്‍ ജിപിഎസ് സാങ്കേതിക വിദ്യ അടക്കമുള്ളവയുടെ സേനവമായിരിക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പ്രയോജനപ്പെടുത്തുക. ഒരു വര്‍ഷം 10,000 കിലോ മീറ്ററില്‍ താഴെ ഓടുന്നവര്‍ക്ക് പുതിയ പദ്ധതി നടപ്പാക്കുന്നതോടെ കാര്യമായ സാമ്പത്തിക നേട്ടമുണ്ടാവും എന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാര്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവ ഒന്നിച്ച് ഇന്‍ഷ്വര്‍ ചെയ്യുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.