സിട്രോണ്‍ സി3 എത്തി; ആകര്‍ഷകമായ വിലയില്‍

സിട്രോണ്‍ സി3 എത്തി; ആകര്‍ഷകമായ വിലയില്‍

ഇന്ത്യൻ വിപണി കീഴടക്കാൻ സിട്രോൺ സി3 എത്തി. '90 ശതമാനം ഇന്ത്യൻ നിർമിതം' എന്ന വാദവുമായാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ  സിട്രോണ്‍ എസ്​യുവി ലുക്കുള്ള ഹാച്ച്ബാക്കായ 'സി3'യെ ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിച്ചിരിക്കുന്നത്.

5.70 ലക്ഷം മുതൽ എട്ട് ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. കൂടാതെ 100 ശതമാനം ഓൺലൈനായി വാങ്ങാമെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്ന കമ്പനിയുടെ രണ്ടാമത്തെ വാഹനമാണിത്.

സി3യുടെ ബുക്കിങ് സിട്രോണിന്റെ ഷോറൂമുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും ആരംഭിച്ചിട്ടുണ്ട്. 10 നിറങ്ങൾക്കും ഡ്യുവൽ ടോണുകൾക്കും പുറമെ മൂന്ന് പാക്കുകളിലായി 56 കസ്റ്റമൈസേഷൻ ഓപ്ഷനുകളാണ് ഇതിന്റെ പ്രത്യേകത.

1.2 ലിറ്റർ പ്യുർടെക് 110, 1.2 ലിറ്റർ പ്യുർടെക് 82 എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് ഉള്ളത്. രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ 40,000 കിലോ മീറ്റർ , സ്‌പെയർ പാർട്‌സിനും ആക്‌സസറികൾക്കും 12 മാസം അല്ലെങ്കിൽ 10,000 കിലോ മീറ്റർ എന്നിങ്ങനെയാണ് വാറന്റി അവതരിപ്പിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.