ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വന്‍ വളര്‍ച്ചയിലേക്ക്; പ്രവചനവുമായി ഗോള്‍ഡ്മാന്‍ സാചസ്

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വന്‍ വളര്‍ച്ചയിലേക്ക്; പ്രവചനവുമായി ഗോള്‍ഡ്മാന്‍ സാചസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വന്‍ വളര്‍ച്ച നേടുന്ന പത്തു വര്‍ഷങ്ങളാണ് വരാന്‍ പോകുന്നതെന്ന് റേറ്റിംഗ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാചസ്. ആറ് ശതമാനമായിരിക്കും അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചനിരക്ക്. എന്നാല്‍, അത് 8.2 ശതമാനം വരെയാക്കി ഉയര്‍ത്താനുള്ള ശേഷി സമ്പദ്‌വ്യവസ്ഥക്കുണ്ടെന്നാണ് ഗോള്‍ഡ്മാന്‍ സാചസ് പ്രവചിക്കുന്നത്.

സമ്പദ്‌വ്യവസ്ഥയിലെ നിര്‍ണായകമായ നാല് സൂചകങ്ങള്‍ ഒരുമിച്ച് മികച്ച രീതിയില്‍ ചേര്‍ന്നാല്‍ ഇന്ത്യക്ക് അടുത്ത 10 വര്‍ഷം 8.2 ശതമാനമെന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കും. ശരാശരി വളര്‍ച്ചാനിരക്കായിരിക്കും ഇതെന്നും ഗോള്‍ഡ്മാന്‍ സാചസ് പ്രവചിക്കുന്നു.

നാല് സൂചകങ്ങളെ മുന്‍നിര്‍ത്തിയാണ് ഗോള്‍ഡ്മാന്റെ പ്രവചനം. നിക്ഷേപവും ജി.ഡി.പിയും തമ്മിലുള്ള അനുപാതത്തിലെ വളര്‍ച്ച, മനുഷ്യവിഭവത്തിലെ ഉയര്‍ന്ന നിക്ഷേപം, തൊഴില്‍ മേഖലയുടെ പ്രാതിനിധ്യം, ഉല്‍പാദനം എന്നിവയെല്ലാം മുന്‍നിര്‍ത്തിയാണ് ഏജന്‍സി പ്രവചനം നടത്തിയിരിക്കുന്നത്. ഇതില്‍ ഉല്‍പാദന വര്‍ധനവ് വളര്‍ച്ചക്ക് നിര്‍ണായകമാവുമെന്നും സാചസ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.