സര്‍ക്കാര്‍ ഇടപെടല്‍ ഫലംകണ്ടു; രാജ്യത്ത് പണപ്പെരുപ്പം വീണ്ടും കുറഞ്ഞു

സര്‍ക്കാര്‍ ഇടപെടല്‍ ഫലംകണ്ടു; രാജ്യത്ത് പണപ്പെരുപ്പം വീണ്ടും കുറഞ്ഞു

ന്യൂഡല്‍ഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിലെ 15.18 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 13.93 ശതമാനമായി കുറഞ്ഞു. മെയ് മാസത്തില്‍ ഇത് 15.88 ശതമാനമായിരുന്നു. ജൂണില്‍ 14.39 ശതമാനമായിരുന്ന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജൂലൈയില്‍ 10.77 ശതമാനമായി കുറഞ്ഞതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പറയുന്നു.

ഭക്ഷ്യവസ്തുക്കളുടെയും ഉല്‍പന്നങ്ങളുടെയും വില കുറഞ്ഞതാണ് മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയാനിടയാക്കിയത്. മെയ് മാസത്തിലാണ് ഇത് ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 15.88 ശതമാനം എന്ന റെക്കോര്‍ഡ് നിലയിലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പണപ്പെരുപ്പം 11.57 ശതമാനമായിരുന്നു. മൊത്തവില പണപ്പെരുപ്പം ജൂണ്‍ മാസം മുതല്‍ കുറയുന്ന പ്രവണത തുടരുകയാണ്.

എങ്കിലും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി 16-ാം മാസവും ഇരട്ട അക്കത്തില്‍ തുടരുന്നു. ജൂണില്‍ 14.39 ശതമാനമായിരുന്ന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജൂലൈയില്‍ 10.77 ശതമാനമായി കുറഞ്ഞു. പച്ചക്കറികളുടെ വില വര്‍ധനവ് മുന്‍ മാസത്തെ 56.75 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 18.25 ശതമാനമായി കുറഞ്ഞു. ഇന്ധന, പവര്‍ സെക്ടറില്‍ പക്ഷേ നിരക്കു വര്‍ധന പ്രകടമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.