ന്യൂഡല്‍ഹി: രാജ്യത്ത് ഗോതമ്പ് ഉത്പാദനം കുറഞ്ഞതായി കാര്‍ഷിക മന്ത്രാലയം. 2020-2021 കാലഘട്ടത്തില്‍ ഗോതമ്പ് ഉത്പാദനം 109.59 ദശലക്ഷം ടണ്ണായിരുന്നു. എന്നാല്‍ 2021-2022 ല്‍ ഇത് 106.84 ടണ്ണായി കുറഞ്ഞു. മന്ത്രാലയം പുറത്തിറക്കിയ ഫോര്‍ത്ത് അഡ്വാന്‍സ് എസ്റ്റിമേറ്റ്‌സ് ഓഫ് പ്രൊഡക്ഷന്‍ ഓഫ് ഫുഡ്‌ഗ്രെയിന്‍സ് 2021-2022 പ്രകാരമാണ് കണക്കുകള്‍.
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോതമ്പ് സ്റ്റോക്ക് 14 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞ സമയത്താണ് ഉത്പാദനത്തിലും ഇടിവുണ്ടായിരിക്കുന്നത്. എഫ്സിഐ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം, 2022 ഓഗസ്റ്റ് ഒന്നിലെ കണക്കനുസരിച്ച് ഗോതമ്പ് സ്റ്റോക്ക് 26.645 ദശലക്ഷം ടണ്ണാണ്.
2021-22 കാലയളവില്‍ ഗോതമ്പ് ഉത്പാദനം 106.84 ദശലക്ഷം ടണ്ണാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി ഗോതമ്പ് ഉല്‍പാദനമായ 103.88 ദശലക്ഷം ടണ്ണിനേക്കാള്‍ 2.96 ദശലക്ഷം ടണ്‍ കൂടുതലാണിത്.
2021-22 ല്‍ 110 ദശലക്ഷണം ടണ്‍ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ നിലവിലെ കണക്കുകള്‍ അനുസരിച്ച് ലക്ഷ്യമിടുന്നതിനേക്കാള്‍ 2.87 ശതമാനം കുറവാണ്. 2019-2020 ല്‍ 107.86 ദശലക്ഷം ടണ്‍ ഗോതമ്പാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്.