കനകമല ഐഎസ് കേസിലെ പ്രതി പിടിയില്‍

കനകമല ഐഎസ് കേസിലെ പ്രതി പിടിയില്‍

കൊച്ചി : കനകമല ഐഎസ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസിലെ പിടികിട്ടാപ്പുള്ളി മുഹമ്മദ് പോളക്കാനിയെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തെ തുടര്‍ന്ന് രാജ്യംവിട്ട ഇയാളെ നാട്ടില്‍ എത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവ ശേഷം ജോര്‍ജിയയിലായിരുന്നു ഇയാള്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി. ഇന്ന് പിടിയിലായ അല്‍ ഖ്വായ്ദ ഭീകരര്‍ക്കൊപ്പമാണ് ഇയാളെ ഹാജരാക്കിയത്. ഇയാളെ ഡല്‍ഹിയില്‍ എത്തിച്ച്‌ ചോദ്യം ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.