സംസ്ഥാനത്ത് 4644 പേര്‍ക്കുകൂടി കോവിഡ്; ഉറവിടം അറിയാത്ത 498 കേസുകള്‍

സംസ്ഥാനത്ത് 4644 പേര്‍ക്കുകൂടി കോവിഡ്; ഉറവിടം അറിയാത്ത 498 കേസുകള്‍

തിരുവനന്തപുരം: ആശങ്ക വര്‍ധിപ്പിച്ച്‌ സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനവും രൂക്ഷമാകുന്നു. ഇന്ന് 4644 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3781 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 498 ഉറവിടം അറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 37488 പേരാണ് കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 47482 സാമ്ബിളുകളാണ് പരിശോധിച്ചത്. അതേസമയം ചികിത്സയിലുണ്ടായിരുന്ന 2862 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് ഇന്നും ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 824. രോഗഉറവിടം അറിയാത്ത കേസുകളുടെ എണ്ണവും ജില്ലയില്‍ വര്‍ധിക്കുകയാണ്. 2014 പേരെയാണ് ഇന്നലെ മാത്രം കോവിഡ് നിരീക്ഷണത്തിലാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.