ന്യൂഡൽഹി: എൻഡി ടിവിയുടെ ഓഹരികൾ സ്വന്തമാക്കി അദാനി മീഡിയ ഗ്രൂപ്പ്. നേരിട്ടുള്ള വാങ്ങലാണിത്. ഇതിന് പുറമേ 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓഫര്‍ കമ്പനി നല്‍കുന്നുണ്ട്.
അദാനി എന്റര്‍പ്രൈസിന്റെ പരിപോഷക ഗ്രൂപ്പാണിത്. അതേസമയം ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അദാനി എന്റര്‍പ്രൈസി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ് വര്‍ക്ക് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്(വിസിപിഎല്‍) വഴിയാണ് അദാനി ഓഹരികള്‍ വാങ്ങിയത്.
എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുള്ള പ്രൊമോട്ടര്‍ സ്ഥാപനം കൂടിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കിയതായി വിസിപിഎല്‍ പറയുന്നു.
മലയാളത്തിൽ ഉൾപ്പെടെ ചാനലുകൾ ഏറ്റെടുക്കാനോ പുതിയതായി തുടങ്ങാനോ അദാനി ഗ്രൂപ്പിന് താല്പര്യം ഉണ്ട്. ഇതിനായി നഷ്ടത്തിൽ ഉള്ള ഒരു ചാനലുമായി കമ്പനി ചർച്ച നടത്തുന്നുണ്ട്.