സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്: ജിഡിപി 13.5 ശതമാനം; ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്: ജിഡിപി 13.5 ശതമാനം; ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിപ്പ്. ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ ജിഡിപി 13.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്. തൊട്ടു മുന്‍പത്തെ പാദമായ ജനുവരി - മാര്‍ച്ച് കാലയളവില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കേവലം 4.1 ശതമാനമായിരുന്നു. ഇതില്‍ നിന്നാണ് ഏപ്രില്‍ പാദത്തില്‍ മൂന്ന് ഇരട്ടി വര്‍ധന ഉണ്ടായത്.

മുന്‍ വര്‍ഷം ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ ജിഡിപിയില്‍ 20.1 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തൊട്ടു മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു രാജ്യം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.