കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ: ജില്ലയിൽ കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകന്‍ ആകാശ് (20) ആണ് മരിച്ചത്. 13 ദിവസം മുമ്പാണ് ഡൽഹിയില്‍ നിന്നും യുവാവ് നാട്ടിലെത്തിയത്. യുവാവിന്റെ മുറിയിൽ ഭക്ഷണവുമായെത്തിയ ബന്ധുക്കളാണ് ആകാശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആകാശ് മുൻപും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി അമ്പലപ്പുഴ പോലീസ് പറഞ്ഞു.

എന്നാൽ സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ പല സ്ഥലങ്ങളിലായി നിരവധി ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദം, മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവ നേരിടുന്നവരില്‍ കോവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.