തിരുവനന്തപുരം ഏയർപോർട്ടിൽ നിന്നും മലയാളി ഉൾപ്പെടെ രണ്ട് തീവ്രവാദികളെ എൻ.ഐ.എ അറസ്റ്റു ചെയ്തു

തിരുവനന്തപുരം ഏയർപോർട്ടിൽ നിന്നും മലയാളി ഉൾപ്പെടെ രണ്ട് തീവ്രവാദികളെ എൻ.ഐ.എ അറസ്റ്റു ചെയ്തു

തിരുവനന്തപുരം : തിരുവനന്തപുരം എയർപ്പോർട്ടിൽ നിന്നും മലയാളി ഉൾപ്പെടെ രണ്ട് തീവ്രവാദികളെ എൻ.ഐ.എ അറസ്റ്റു ചെയ്തു . സൗദിയിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശിയും യുപി സ്വദേശിയുമാണ് അറസ്റ്റിലായത്. കണ്ണൂർ പപ്പാനശ്ശേരി സ്വദേശിയായ ശുഹൈബ് ഇന്ത്യൻ   മുജാഹീദിൻ തീവ്രവാദിയാണ്. ബാംഗ്ലൂർ സ്ഫോടന കേസിലെ പ്രതിയാണ് . യുപി സ്വദേശിയായ മുഹമ്മദ് ഗുൽ നവാസ് ലഷ്കർ ഈ തൊയ്ബ എന്ന തീവ്രവാദ സംഘാഗവും ഡൽഹി ഹവാല കേസ് പ്രതിയുമാണ് റിയാദിൽ നിന്നും ലുക്ക് ഔട്ട് നോട്ടീസ് നൽകി നാടുകടത്തി എത്തിച്ചതാണ്. ദേശീയ അന്വേഷണ ഏജൻസി വർഷങ്ങളായി അന്വേഷിച്ചു വന്ന പ്രതികളാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.