തിരുവനന്തപുരം: മുന്നാക്ക സംവരണത്തിനുള്ള സീറ്റ് വിഹിതം നിശ്ചയിക്കുന്നതില്‍ തീരുമാനം വൈകിയതോടെ തിങ്കളാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലെ ആദ്യ അലോട്ട്മെന്റ് മാറ്റിവെച്ചു. സീറ്റ് വിഹിതം നിശ്ചയിച്ച ആരോഗ്യവകുപ്പ് ഉത്തരവ് ലഭിക്കാത്തതാണ് അലോട്ട്മെന്റ് മാറ്റാന്‍ കാരണമെന്ന് പ്രവേശന പരീക്ഷ കമീഷണറുടെ ഓഫീസിൽ നിന്നും അറിയിച്ചു.
അതേസമയം, മുന്നാക്ക സംവരണ സീറ്റ് വിഹിതം സംബന്ധിച്ച് നിയമവകുപ്പ് അഭിപ്രായം തേടി തീരുമാനമെടുക്കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വകുപ്പ് സെക്രട്ടറി രാജന് ഗൊബ്രഖഡെക്ക് നിര്‍ദേശം നല്കി. സീറ്റ് വിഭജനം സംബന്ധിച്ച ഉത്തരവ് ലഭിച്ചാലുടന്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണറേറ്റ് അറിയിച്ചു.