കാരാട്ട് ഫൈസൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കില്ല

കാരാട്ട് ഫൈസൽ  ഇടത് സ്ഥാനാർഥിയായി മത്സരിക്കില്ല

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസലിനെ ഇടത് സ്ഥാനാർഥിയായി മത്സരിപ്പിക്കില്ല. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സ്വയം പിന്മാറിയതാണെന്ന് കാരാട്ട് ഫൈസലിന്റെ വിശദീകരണം. കൊടുവള്ളി നഗരസഭയിൽ നിന്നും എൽ .ഡി.എഫ് സ്വതന്ത്രനായി കാരാട്ട് ഫൈസൽ മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ഇടത് എം.എൽ .എ പി.ടി. റഹീമാണ് കാരാട്ട് ഫൈസലിന്റെ പേര് പ്രഖ്യാപിച്ചത്. സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസൽ. കാരാട്ട് ഫൈസൽ നിലവിൽ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗൺസിലറാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.