കോഴിക്കോട്: സ്വതന്ത്രസ്ഥാനാർത്ഥിയായി ചുണ്ടപുറം വാർഡിൽ മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ. ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം മുന്നണിക്കുള്ളില്‍ തന്നെ വിഭാഗിയതക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ഇടതുമുന്നണി എത്തിയത്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. കാരാട്ട് ഫൈസല്‍ നിലവില്‍ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഫൈസലിന്റെ പുതിയ തീരുമാനം.