യുഎഇയില്‍ 1209 പേരില്‍ കൂടി തിങ്കളാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 151554 ആയി. ആരോഗ്യമന്ത്രായത്തിന്റെ കണക്കനുസരിച്ച് 84154 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 7088 ആണ് ആക്ടീവ് കേസുകള്‍. 680 പേർ രോഗമുക്തരായതോടെ 143932 പേരാണ് ഇതുവരെ രോഗമുക്തരായത്. 4 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 534 ആയി.