കൊച്ചി: കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇ.ഡിയുടെ വാദങ്ങള്‍ കോടതി ശരി വെക്കുകയായിരുന്നു.
ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ഇ.ഡി വാദിച്ചു. ഒളിവില്‍ പോയാല്‍ പിടികൂടുക എളുപ്പമായിരിക്കില്ലെന്നും അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നുമായിരുന്നു ഇ.ഡിയുടെ വാദം.