കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ചിഹ്നമായ ' രണ്ടില' സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങൾ രണ്ടിലയ്ക്കായി അവകാശം ഉന്നയിച്ച സാഹചര്യത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം മരവിപ്പിച്ച് ഉത്തരവ് ഇറക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി ജെ ജോസഫ് വിഭാഗത്തിന് 'ചെണ്ട'യും ജോസ് കെ മാണി വിഭാഗത്തിന് 'ടേബിൾ ഫാനും' അനുവദിച്ചു.