കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. വിജിലന്‍സ് സംഘം കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മുതല്‍ അഞ്ച് വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
ശിവശങ്കറിനെ ചോദ്യം ചെയ്യാതെ അന്വേഷണവുമായി മുന്പോട്ട് പോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് വിജിലന്‍സ്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.