ആഘോഷാവസരങ്ങളെത്തുന്നു, മറക്കരുത് കോവിഡ് മുന്‍കരുതലുകള്‍

ആഘോഷാവസരങ്ങളെത്തുന്നു, മറക്കരുത് കോവിഡ് മുന്‍കരുതലുകള്‍

ദുബായ്:  ആഘോഷാവസരങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ് 19 പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഓർമ്മിപ്പിച്ച് അധികൃത‍ർ. യുഎഇ ദേശീയ ദിനം തുടങ്ങി ക്രിസ്മസ് ന്യൂ ഇയർ അവധി ദിനങ്ങള്‍ വരാനിരിക്കെയാണ് കൂട്ടുചേരലുകള്‍ പാടില്ലെന്ന് അധികൃതർ ഓ‍ർമ്മപ്പെടുത്തിയത്. വി‍ർച്വല്‍ സംഗമങ്ങള്‍ മാത്രമെ അനുവദിക്കുകയുളളൂ. കൂട്ടുചേരലുകളോ ആഹാരം പങ്കിട്ടെടുക്കലോ അനുവദിക്കില്ല. സംഗീത സന്ധ്യകള്‍ മൂന്നുമണിക്കൂറിലധികം പാടില്ല. അങ്ങനെ സംഘടിപ്പിക്കണമെങ്കില്‍ തന്നെയും മുന്‍കൂ‍ർ അനുമതി വേണമെന്നും അധികൃതർ വ്യക്തമാക്കി. സാമൂഹിക അകലം, ഫേസ് മാസ്ക് ധരിക്കുകയെന്നതടക്കമുളള മുന്‍കരുതലുകള്‍ പാലിച്ചാവണം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. അണുനശീകരണമുള്‍പ്പെടെയുളള സുരക്ഷാ മുന്‍കരുതലുകള്‍ എല്ലാ പൊതു സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ നടക്കുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.