സർക്കാർ ഓഫീസുകളിൽ നാളെ മുതൽ 100% ഹാജർ നിർബന്ധമാക്കി

സർക്കാർ ഓഫീസുകളിൽ നാളെ മുതൽ 100% ഹാജർ നിർബന്ധമാക്കി

തിരുവനന്തപുരം : നാളെ മുതൽ സർക്കാർ ജോലിയ്ക്ക് എല്ലാവരും എത്താൻ നിർദ്ദേശം നൽകി. 100% ഹാജർ ഉണ്ടാകമെന്ന് തീരുമാനിച്ചു . ഇന്ന് ഇറങ്ങിയ ദുരന്ത നിവാരണ അതോററ്റിയുടെ ഉത്തരവിലാണ് സർക്കാർ ഓഫീസുകളിൽ 100% ഹാജർ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 

മറ്റു സംസ്ഥാനങ്ങളിൽ നിന്നും സന്ദർശനം നടത്തി തിരിച്ചുവരുന്നവർ ഏഴുദിവസം ക്വാറന്റീനിൽ കഴിയണമെന്ന് നിർദ്ദേശം നൽകി. സംസ്ഥാനത്ത് വന്നതിനു ശേഷം ഏഴു ദിവസം കഴിഞ്ഞ് ക്വാറന്റീൻ ടെസ്റ്റ് നടത്താം.കോവിഡ് നെഗറ്റീവായാൽ അടുത്ത ഏഴു ദിവസം ക്വാറന്റീനിൽ തുടരേണ്ട ആവശ്യമില്ല.

പരിശോധന നടത്താത്തവർ ഏഴു ദിവസം കൂടെ തുടരേണ്ടിവരും. ഹോട്ടലുകളിലും റെസ്റ്റോൻറ്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.