സ്ഥാനാർഥികളുടെ ചിത്രം ദുരുപയോഗം ചെയ്താൽ നടപടിയെടുക്കുമെന്ന് ലോക് നാഥ് ബെഹ്റ

സ്ഥാനാർഥികളുടെ ചിത്രം ദുരുപയോഗം ചെയ്താൽ നടപടിയെടുക്കുമെന്ന് ലോക് നാഥ് ബെഹ്റ

തിരുവനന്തപുരം: സ്ഥാനാർഥികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വനിതാ സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവരുടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്ത് അശ്ലീല പരാമർശങ്ങളോടെ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇത്തരം കേസുകൾ ലഭിച്ചാൽ ഉടൻതന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷൻ സെല്ലിൽ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.