കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണ വേട്ട

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ മിശ്രിതം പിടികൂടി. 1036 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. 900 ഗ്രാമിലധികം സ്വര്‍ണം വേര്‍തിരിച്ചെടുക്കാവുന്ന ഈ മിശ്രിതത്തിന് വിപണിയില്‍ 40 ലക്ഷം രൂപയില്‍ അധികം വിലവരും.

ദുബായില്‍ നിന്ന് എത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ശുചിമുറിയിലെ ചവറ്റു കൊട്ടക്ക് അടിയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം. സംഭവത്തില്‍ എയര്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. ഉടൻ കുറ്റവാളികളെ കണ്ടെത്തുമെന്ന് എയര്‍ ഇന്റലിജന്‍സ് ഓഫീസർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.