പത്രിക സമർപ്പിച്ചു: സ്വതന്ത്രനായി മത്സരിക്കാൻ കാരാട്ട് ഫൈസൽ

പത്രിക സമർപ്പിച്ചു: സ്വതന്ത്രനായി മത്സരിക്കാൻ കാരാട്ട് ഫൈസൽ

കോഴിക്കോട്: കാരാട്ട് ഫൈസൽ പത്രിക സമർപ്പിച്ചു. കൊടുവള്ളി നഗരസഭ പതിനഞ്ചാം ഡിവിഷനായ ചുണ്ടക്കുന്നിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. കൊടുവള്ളിയിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും സാധാരണ മത്സരിക്കുന്നത് പോലെ തന്നെ ഇത്തവണയും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഫ്ലക്സ് ബോര്‍ഡ‍ുകളും എല്ലാം തയ്യാറായ ശേഷമാണ് ഫൈസലിന്‍റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. പക്ഷേ അപ്പോഴേക്കും കാരാട്ട് ഫൈസലും പ്രവര്‍ത്തകരും ഒരു തവണ ചുണ്ടപ്പുറം വാര്‍ഡിലെ എല്ലാ വീടുകളിലുമെത്തിയിരുന്നു. ഫൈസല്‍ മല്‍സരിക്കേണ്ടെന്ന സിപിഎം തീരുമാനത്തോട് വിയോജിച്ചാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത് .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.