ന്യൂഡല്‍ഹി: മലബാര്‍ എക്സ്പ്രസും മാവേലി എക്സ്പ്രസും അടക്കം 13 ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. തിരുവനന്തപുരം കോര്‍ബ ഉത്സവകാല സ്പെഷ്യൽ ട്രെയിന്‍ സ്ഥിരം സര്‍വീസാക്കും. എന്നു മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് പിന്നീട് അറിയിക്കും.
തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്‌പ്രസ്, ചെന്നൈ- തിരുവനന്തപുരം എക്സ്‌പ്രസ്, ചെന്നൈ- മംഗളൂരു സൂപ്പര്‍ഫാസ്റ്റ്, ചെന്നൈ- പാലക്കാട് എക്സ്‌പ്രസ്, തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്‌പ്രസ്, തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്‌പ്രസ് എന്നിവയെല്ലാം പുനരാരംഭിക്കും.