സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണം; എന്‍ഐഎ

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണം; എന്‍ഐഎ

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അബൂബക്കര്‍ പഴേടത്ത്, അബ്ദു പി.ടി, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കിയത്.

വസ്തുതകള്‍ മനസിലാക്കാതെയാണ് കീഴ്‌കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്നാണ് എന്‍ഐഎ യുടെ വാദം. കഴിഞ്ഞ ദിവസം ഒരു പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഐഎ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.