തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയായ കിംസില്‍ പ്രവേശിപ്പിച്ചു.
സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കാനം രാജേന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു.