കോഴിക്കോട്: രേഖകകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന 25 ലക്ഷം രൂപ പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് വേങ്ങര സ്വദേശി മുഹമ്മദില്‍ നിന്നാണ് ആര്‍പിഎഫ് പണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു.
നാഗര്‍കോവില്‍ മംഗലാപുരം എക്‌സ്പ്രസിലെ യാത്രക്കാരനില്‍ നിന്നാണ് പണം പിടികൂടിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാരനായ മുഹമ്മദിനെ കണ്ട് സംശയം തോന്നി ആര്‍പിഎഫ് ഇയാളെ പരിശോധിക്കുകയായിരുന്നു. പാന്റ്‌സിന്റെ അര ഭാഗത്ത് തുണി കൊണ്ട് പ്രത്യേക അറ ഉണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം.
വിദേശത്തുള്ള സുഹൃത്ത് കൊടുത്തയച്ചതാണ് പണമെന്നാണ് മുഹമ്മദ് ആര്‍പിഎഫിന് നല്‍കിയ മൊഴി.