മുല്ലപ്പെരിയാറില്‍ സുപ്രീം കോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു

മുല്ലപ്പെരിയാറില്‍ സുപ്രീം കോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രീം കോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധനകള്‍ നടത്തുന്നത്.

ദേശീയ ജല വൈദ്യുത കോപ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധി.

കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ കേസില്‍ 2022 ലാണ് മുല്ലപ്പെരിയാറില്‍ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.