ചങ്ങനാശ്ശേരി അതിരൂപത വൈദികൻ ഫാ. ഫിലിപ്പ് കുന്നുംപുറം നിര്യാതനായി

ചങ്ങനാശ്ശേരി  അതിരൂപത  വൈദികൻ  ഫാ. ഫിലിപ്പ് കുന്നുംപുറം നിര്യാതനായി

കോട്ടയം :ചങ്ങനാശ്ശേരി അതിരൂപത വൈദികനായ ഫാ. ഫിലിപ്പ് കുന്നുംപുറം (വായ്പൂർ) നിര്യാതനായി. തെക്കേക്ക , പങ്ങട, മണലാടി, രാജമറ്റം, നെടുമണ്ണി, ചുങ്കപ്പാറ, വടക്കേക്കര എന്നിങ്ങനെ വിവിധ ഇടവകകകളിൽ വികാരിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 

തിങ്കളാഴ്ചഉച്ചകഴിഞ്ഞ് 2:15 ന് ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ മോർച്ചറിയിലെ പൊതു ദർശനത്തിനെ തുടർന്ന് വായ്പ്പൂരിലുള്ള സഹോദര ഭവനത്തിലേക്ക് മൃതദേഹം കൊണ്ടുപോകുന്നു. ചൊവ്വാഴ്ച രാവിലെ 9.30 ന് മൃതസംസ്ക്കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗം വായ്പ്പൂരിലുള്ള സഹോദര ഭവനത്തിൽ നടക്കുന്നതും രണ്ടാം ഭാഗം വായ്പ്പൂർ പഴയ സെൻറ് മേരീസ് ദൈവാലയത്തിൽ നടക്കുന്നതുമായിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.