തിരുവനന്തപുരം: സ്‌കൂളുകളില്‍ മിക്‌സഡ് ബഞ്ച് ആലോചനയിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സ്‌കൂള്‍ സമയമാറ്റം ആലോചിച്ചിട്ടില്ല. നിലവിലെ രീതി തുടരും. യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. വിദ്യാര്‍ഥികളല്ലേ യൂണിഫോം ധരിക്കുന്നത്. നാട്ടിലുള്ളവര്‍ തീരുമാനിക്കേണ്ട കാര്യമാണിത്. ഇത് ഇവിടെ നിന്ന് ഉത്തരവിലൂടെ തീരുമാനിക്കേണ്ട കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ജെന്‍ഡര്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ പോകുന്നു എന്ന് ആരോപിച്ച് ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും പ്രതിഷേധിച്ചിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ യുക്തി ചിന്ത സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കുന്നു എന്ന് ലീഗ് എംഎല്‍എ എന്‍. ഷംസുദ്ദീന്‍ സഭയിലും ആരോപിച്ചു. ഇതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.