പത്തനംതിട്ട: ബഫര്‍ സോണില്‍ ജനങ്ങളെ കേള്‍ക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് മാര്‍ത്തോമ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയില്ലെങ്കില്‍ കോടതി വിധി ജനങ്ങള്‍ക്കെതിരാകും.
ഏരിയല്‍ സര്‍വേ മാത്രം നടത്തുന്നത് സങ്കടകരമാണെന്നും തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത വാര്‍ത്താ ചാനലിനോട് പറഞ്ഞു. ബഫര്‍ സോണില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഏരിയല്‍ സര്‍വേ മാത്രം നടത്തിയത് സങ്കടകരമാണ്.
ആളുകള്‍ താമസിക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഏരിയല്‍ സര്‍വേയില്‍ കിട്ടില്ല. പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം കുറഞ്ഞു പോയി. വനത്തില്‍ ജീവിക്കുന്ന മൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് ഇറങ്ങിവരുന്നു.
ഇത് സൂചിപ്പിക്കുന്നത് മനുഷ്യരേയും വനത്തേയും മൃഗങ്ങളെയും ശ്രദ്ധിക്കുന്നില്ലെന്നാണ്. ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു.