ബാങ്കുകള്‍ അഞ്ച് ദിവസം: പ്രവര്‍ത്തന സമയം രാവിലെയും വൈകിട്ടും 15 മിനിറ്റ് അധികം

ബാങ്കുകള്‍ അഞ്ച് ദിവസം: പ്രവര്‍ത്തന സമയം രാവിലെയും വൈകിട്ടും 15 മിനിറ്റ് അധികം

തൃശൂര്‍: ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കുമ്പോള്‍ അരമണിക്കൂര്‍ അധികം പ്രവര്‍ത്തിക്കേണ്ടതെങ്ങനെയെന്നത് സംബന്ധിച്ച് തീരുമാനമായി. ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകള്‍ തമ്മിലാണ് ധാരണ.

സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ മാനേജ്‌മെന്റുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് കത്ത് നല്‍കി. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും നീട്ടാനാണ് തീരുമാനം. പണമിടപാട് സമയത്തിന് മാറ്റമില്ല.

രാവിലെ അരമണിക്കൂര്‍ കൂട്ടണമെന്നായിരുന്നു ജീവനക്കാര്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. അതേസമയം വൈകിട്ട് അരമണിക്കൂറെന്ന ആവശ്യമാണ് ഓഫീസര്‍മാരുടെ സംഘടന മുന്നോട്ടു വെച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.