പോര് മുറുകി തന്നെ; ക്രിസ്തുമസ് വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിക്കാതെ മുഖ്യമന്ത്രി

പോര് മുറുകി തന്നെ; ക്രിസ്തുമസ് വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരുമായി തുറന്ന പോര് മുറുകുന്നതിനിടെ ചൊവ്വാഴ്ച്ച മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്തുമസ് വിരുന്നില്‍ ഗവര്‍ണര്‍ക്ക് ക്ഷണമില്ല. മസ്‌ക്റ്റ് ഹോട്ടലില്‍ ഉച്ചയ്ക്കാണ് വിരുന്ന്.

ഗവര്‍ണര്‍- സര്‍ക്കാര്‍ രൂക്ഷമായി നിക്കുന്നതിനിടെയാണ് ഗവര്‍ണറെ ക്ഷണിക്കാതെ മുഖ്യമന്ത്രി ക്രിസ്തുമസ് വിരുന്ന് ഒരുക്കുന്നത്.

നേരത്തെ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.

ഡിസംബര്‍ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.