പുതിയ ഭൂപടത്തിലും പിഴവ്: ഏയ്ഞ്ചല്‍ വാലിയിലും പമ്പാ വാലിയിലും വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍; വനം വകുപ്പിന്റെ ബോര്‍ഡ് പിഴുതെറിഞ്ഞു

പുതിയ ഭൂപടത്തിലും പിഴവ്: ഏയ്ഞ്ചല്‍ വാലിയിലും പമ്പാ വാലിയിലും വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍; വനം വകുപ്പിന്റെ ബോര്‍ഡ് പിഴുതെറിഞ്ഞു

കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഭൂപടത്തിന്റെ പേരില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ വ്യാപക പ്രതിഷേധം.

എരുമേലിയ്ക്ക് സമീപം പമ്പാവാലി, എയ്ഞ്ചല്‍ വാലി എന്നിവിടങ്ങളിലെ ജനവാസ മേഖലയും മാപ്പില്‍ വന ഭൂമിയായതോടെയാണ് ആയിരക്കണക്കിന് നാട്ടുകാര്‍ പ്രദേശത്ത് ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ പുതിയ ഭൂപടത്തിലും വനഭൂമിയാണ്.

അയ്യായിരത്തിലധികം പേരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. വനം വകുപ്പിന്റെ ബോര്‍ഡുകള്‍ പിഴുതെറിഞ്ഞ് പ്രതിഷേധിച്ച നാട്ടുകാര്‍ വനം റെയ്ഞ്ച് ഓഫീസിന് മുന്നില്‍ ഇളക്കിയ ബോര്‍ഡുമായി എത്തി കരിയോയില്‍ ഒഴിച്ചാണ് പ്രതിഷേധിച്ചത്.
്മഹഹ്യ

വനത്തോട് ചേര്‍ന്ന് ബഫര്‍ സോണ്‍ രേഖപ്പെടുത്തിയതിന്റെ ആശങ്ക ജനങ്ങള്‍ക്കുളളതിനാലാണ് സര്‍ക്കാര്‍ ഭൂപടം പുറത്തു വിട്ടത്. എന്നാല്‍ ഏയ്ഞ്ചല്‍ വാലിയിലെ ജനവാസ മേഖല ബഫര്‍ സോണ്‍ എന്നല്ല വനഭൂമി തന്നെയാണെന്നാണ് മാപ്പിലുളളത്.

എന്നാലിത് രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രദേശവാസികള്‍ ഇക്കാര്യത്തില്‍ മന്ത്രിയെ നേരില്‍ കണ്ട് പരാതിപ്പെട്ടു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.