കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്

കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, തൊഴില്‍ അധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, കമ്പ്യൂട്ടർ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

വിദ്യാര്‍ത്ഥികളുടെ എണ്ണം ഹാളിന്റെ 50 ശതമാനമേ പാടുള്ളൂ. അല്ലെങ്കില്‍ പരമാവധി 100 പേരെ ഉള്‍ക്കൊള്ളിക്കാം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളും തുറക്കാന്‍ അനുമതിയില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.