ബഫര്‍ സോണ്‍: വയനാട് വന്യജീവി സങ്കേത പ്രഖ്യാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യം

ബഫര്‍ സോണ്‍: വയനാട് വന്യജീവി സങ്കേത പ്രഖ്യാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യം

തിരുവനന്തപുരം: ബഫര്‍ സോണ്‍ ആശങ്ക നിലനില്‍ക്കെ വയനാട് വന്യജീവി സങ്കേതം പ്രഖ്യാപിച്ചത് റദ്ദ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. റദ്ദ് ചെയ്യാനോ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാനോ സര്‍ക്കാര് തയ്യാറാകണമെന്നാണ് ആവശ്യം. 1973 ലെ വനം വകുപ്പ് ആക്ട് പ്രകാരമാണ് നിലവില്‍ വിജ്ഞാപനം ഇറക്കിയത്.

1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടാണ് വന്യജീവി സങ്കേതം രൂപീകരിക്കുന്നതിന് ഉള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത്. വൈല്‍ഡ് ലൈഫ് ആക്ടിലെ ചട്ടം 18 മുതല്‍ 26 വരെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാനാവൂ. എന്നാല്‍ കേരളത്തില്‍ പല വന്യജീവി സങ്കേതങ്ങളും ഇത് പൂര്‍ത്തിയാക്കിയിട്ടില്ല.

ബഫര്‍ സോണ്‍ ആശങ്ക നിലനില്‍ക്കെ നടപടികള്‍ പൂര്‍ത്തിയാക്കാത്ത വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാനോ വിജ്ഞാപനം റദ്ദ് ചെയ്യാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്നാണ് ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്രാമസഭകള്‍ വഴി പ്രമേയം കൊണ്ട് വരുന്നതിനുള്ള നീക്കങ്ങള്‍ നേതൃത്വത്തില്‍ ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.