ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചു; ഒമര്‍ ലുലുവിനെതിരെ കേസെടുത്ത് എക്സൈസ്

ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചു; ഒമര്‍ ലുലുവിനെതിരെ കേസെടുത്ത് എക്സൈസ്

കോഴിക്കോട്: ഒമര്‍ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' എന്ന ചിത്രത്തിനെതിരെ കേസ്. ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതിനാണ് കേസ്.

അബ്കാരി, എന്‍ഡിപിഎസ് നിയമങ്ങള്‍ പ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തത്.

ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന രംഗങ്ങളാണ് മുഴുനീളം ഉണ്ടായിരുന്നത്. ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേയ്ക്ക് നയിച്ചത്. ഇന്നാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' തിയേറ്ററുകളിലെത്തിയത്.

പുതുമുഖ നായികമാരും ചിത്രത്തിലുണ്ട്. ഹാപ്പി വെഡിങഗ്‌സ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക, പവര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് നല്ല സമയം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.