കര്‍ഷകരെ പരിഗണിക്കാതെ ഇനി ആരും ഭരണത്തില്‍ കയറില്ല; ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കും: മാര്‍ ജോസ് പുളിക്കല്‍

കര്‍ഷകരെ പരിഗണിക്കാതെ ഇനി ആരും ഭരണത്തില്‍ കയറില്ല; ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കും: മാര്‍ ജോസ് പുളിക്കല്‍

കോട്ടയം: ബഫര്‍ സോണ്‍ വിഷയം വോട്ടായി പ്രതിഫലിക്കുമെന്ന് സര്‍ക്കാരിന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുന്നറിയിപ്പ്.

സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. ഇതുവരെയുള്ള നടപടികള്‍ പുനപരിശോധിക്കണം. ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

കര്‍ഷകരെ പരിഗണിക്കാതെ ഇനി ഭരണത്തില്‍ കയറാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാല്‍ അത് വ്യാമോഹമാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു. മുണ്ടക്കയത്ത് സംഘടിപ്പിച്ച ബഫര്‍ സോണ്‍ വിരുദ്ധ റാലിയില്‍ സംസാരിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.