തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ശ്യാംലാല്‍ പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന ശ്യാംലാലിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് പുലര്‍ച്ചെയോടെയാണ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
കേസിലെ മറ്റ് പ്രതികളായ ദിവ്യ നായര്‍, ഇടനിലക്കാരന്‍ അഭിലാഷ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ശ്യാംലാലിനെയും പിടികൂടിയത്.
ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 14 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നിലവില്‍ ശ്യാംലാലില്‍ നിന്നും വിശദമായ മൊഴിയെടുത്തുവരികയാണ്. തട്ടിപ്പിനിരയായ ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനായി ടൈറ്റാനിയത്തില്‍ എത്തിച്ചത് ശ്യാംലാലാണ്.