വന്‍ കുഴല്‍പ്പണ വേട്ട : കാറില്‍ കടത്താന്‍ ശ്രമിച്ച നാലര കോടിയുമായി പെരിന്തല്‍മണ്ണയില്‍ രണ്ട് പേര്‍ പിടിയില്‍

വന്‍ കുഴല്‍പ്പണ വേട്ട : കാറില്‍ കടത്താന്‍ ശ്രമിച്ച നാലര കോടിയുമായി പെരിന്തല്‍മണ്ണയില്‍ രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. 4.60 കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ അറസ്റ്റിലായി. താമരശേരി സ്വദേശികളായ ചുണ്ടയില്‍ ഫിദ ഫഹദ്, പരപ്പന്‍പൊയില്‍ അഹമ്മദ് അനീസ് എന്നിവരാണ് പൊലീസ് പിടിയിലായത്.

മലപ്പുറത്ത് പിടികൂടുന്ന ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിത്. പുലര്‍ച്ചെ അങ്ങാടിപ്പുറത്തു വെച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കാറിന്റെ മുന്‍ സീറ്റുകളുടെ അടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്തിയ പണമാണ് പൊലീസ് പിടികൂടിയത്.

ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലയില്‍ വിതരണത്തിന് എത്തിച്ച പണമാണിതെന്ന് ലഭിക്കുന്ന വിവരം. ഹവാലാ സംഘത്തിനു വേണ്ടിയാണ് പണം കടത്തിയതെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.