'പറയാനുള്ളത് പറഞ്ഞു; മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിച്ചു': പ്രതികരണവുമായി ഗവര്‍ണര്‍

'പറയാനുള്ളത് പറഞ്ഞു; മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിച്ചു': പ്രതികരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തില്‍ തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും അത് പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് സംബന്ധിച്ച് പത്ര മാധ്യമങ്ങളിലടക്കം വിവിധ ചര്‍ച്ചകള്‍ നടന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനം തന്നെ അംഗീകരിച്ചുവെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാല്‍ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഇതോടെ സത്യപ്രജിജ്ഞ അനിശ്ചിതത്വത്തിലാകുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതിനിടെയാണ് ഗവര്‍ണര്‍ വഴങ്ങുകയും ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ അനുമതി നല്‍കുകയും ചെയ്തത്. തൊട്ടു പിന്നാലെയാണ് വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.