ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്വീകരിച്ചാല്‍ മാത്രം നിയമനം; ആശ്രിത നിയമനത്തില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍

ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്വീകരിച്ചാല്‍ മാത്രം നിയമനം; ആശ്രിത നിയമനത്തില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി പത്തിന് ഉച്ചയ്ക്ക് ഓണ്‍ലൈനായിട്ടാണ് യോഗം ചേരുക.

സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ മാത്രം നിയമനം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കി ആ പോസ്റ്റ് പി.എസ്.സിയ്ക്ക് വിടും.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന. ഓരോ വകുപ്പിലും നിലവിലുള്ള ഒഴിവിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം നല്‍കാവൂ എന്നാണ് കോടതിയുടെ ഉത്തരവ്. അതേസമയം സര്‍ക്കാര്‍ തീരുമാനത്തെ സര്‍വീസ് സംഘടനകള്‍ എതിര്‍ക്കാനും സാധ്യതയുണ്ട്.

കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് എല്ലാ നാലാം ശനിയാഴ്ചയും അവധി നല്‍കുന്നതിനെക്കുറിച്ചും സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.