സിറോ മലബാര്‍ സഭാ സിനഡിന് ഇന്ന് തുടക്കമാകും; കുര്‍ബാന ഏകീകരണ വിഷയവും ബസിലിക്കയിലെ സംഘര്‍ഷവും ചര്‍ച്ചയാകും

സിറോ മലബാര്‍ സഭാ സിനഡിന് ഇന്ന് തുടക്കമാകും; കുര്‍ബാന ഏകീകരണ വിഷയവും ബസിലിക്കയിലെ സംഘര്‍ഷവും ചര്‍ച്ചയാകും

കൊച്ചി: സിറോ മലബാര്‍ സഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ ഒന്നാം സമ്മേളനം ഇന്ന് വൈകുന്നേരം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. കോഴിക്കോട് രൂപതാധ്യക്ഷന്‍ വര്‍ഗീസ് ചക്കാലക്കല്‍ പ്രാര്‍ഥനകള്‍ക്ക് തുടക്കമിടും.

മൂന്ന് ദിവസത്തെ പ്രാര്‍ഥനകള്‍ക്ക് ശേഷം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിങ്കളാഴ്ച സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആരംഭിക്കുന്ന യോഗത്തില്‍ കുര്‍ബാന ഏകീകരണ വിഷയം, എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷം എന്നിവ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

ബസിലിക്ക സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് നിയമിച്ച കമ്മീഷന്റെ അന്വേഷണ പുരോഗതിയും വിലയിരുത്തും. പളളിയിലെ സംഘര്‍ഷത്തിനിടെ വിശുദ്ധ കുര്‍ബാനയെ സമര മാര്‍ഗമായി ഉപയോഗിച്ചത് ശരിയായില്ലെന്നും വിമത വിഭാഗത്തിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും സഭയ്ക്കുളളില്‍ ശക്തമാണ്. അതിനാല്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും ചര്‍ച്ചകള്‍ നടക്കും. ഈ മാസം 14 നാണ് സിനഡ് സമാപിക്കുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.