ഇലന്തൂര്‍ നരബലിക്കേസ്; പദ്മയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഇലന്തൂര്‍ നരബലിക്കേസ്; പദ്മയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ പൊലീസ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശിനി പദ്മയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 89-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്.

മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസില്‍ 150 സാക്ഷികളാണുള്ളത്. ഷാഫിയെക്കൂടാതെ പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവല്‍ സിങ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

കൊലപാതകം, ഗൂഡാലോചന, തട്ടിക്കൊണ്ടുപോകല്‍, തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും കുറ്റപത്രത്തിലുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.